gnn24x7
gnn24x7

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165 പേർ ഐറിഷ് റോഡുകളിൽ മരിച്ച സാഹചര്യത്തിലാണ് ഈ അപ്പീൽ. ഈ വർഷം ഡിസംബർ 1 മുതൽ 2026 ജനുവരി 5 വരെ റോഡ് ബോധവൽക്കരണ കാമ്പയിൻ നടക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ കാതറിന ഗൺ പറഞ്ഞു. ലഹരി, മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച ശേഷം വണ്ടി ഓടിക്കരുത്. കുറ്റം തെളിഞ്ഞാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. തലേന്ന് രാത്രിയിൽ മദ്യപിച്ചിട്ടുണ്ടെങ്കിൽ, പിറ്റേന്ന് രാവിലെ വാഹനമോടിക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർ, ടാക്സി അല്ലെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് അവർ നിർദ്ദേശിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വരും ആഴ്ചകളിൽ രാജ്യത്തുടനീളമുള്ള യാത്ര കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സംയുക്ത ശ്രമം നടത്തണമെന്ന് ഗാൽവേയിൽ റോഡ് സുരക്ഷാ കാമ്പെയ്‌നിന് തുടക്കം കുറിച്ചുകൊണ്ട് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, വാഹനമോടിക്കുന്നവർ എന്നിവർ ശ്രദ്ധ നൽകണമെന്ന് അവർ കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7