gnn24x7

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

0
158
gnn24x7

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക ആവശ്യങ്ങൾക്കും പ്രതികരണത്തിനും അനുസൃതമായി 23, 24 റൂട്ടുകളുടെ അലൈൻമെന്റ് മാറ്റുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. F spine, Routes 23, 24, എന്നിവയുൾപ്പെടെ ഫിംഗ്‌ലാസിലെ ഫേസ് 7 ബസ് സർവീസുകളിലെ യാത്രക്കാർക്ക് സമീപ ആഴ്ചകളിൽ യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടതായി എൻ‌ടി‌എ പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

നഗരമധ്യത്തിലെ പുതിയ ബസ് റൂട്ടുകളിലെ അമിതമായ ഗതാഗതക്കുരുക്കാണ് ഇതിനു പ്രധാന കാരണമെന്ന് എൻ‌ടി‌എ പറഞ്ഞു. കൂടാതെ ഡബ്ലിൻ ബസ് ഡ്രൈവർമാരുടെ കുറവും മറ്റൊരു കാരണമായി. എന്നിരുന്നാലും, ക്രിസ്മസിന് ശേഷം ഡ്രൈവർ നിയമനവും ബസ് ടൈംടേബിളിലെ ക്രമീകരണങ്ങളും മെച്ചപ്പെടുമെന്ന് എൻ‌ടി‌എ അറിയിച്ചു.23, 24 റൂട്ടുകൾ നിലവിൽ ബ്രിഡ്ജ് സ്ട്രീറ്റ്, ഹൈ സ്ട്രീറ്റ്, ക്രൈസ്റ്റ്ചർച്ച് എന്നിവയിലൂടെ സർവീസ് നടത്തുന്നുവെന്ന് എൻ‌ടി‌എ പറയുന്നു.

സിറ്റി കെയ്സിലൂടെയുള്ള റൂട്ടുകൾ മാറ്റാനും, ഒ’കോണൽ ബ്രിഡ്ജിലോ റോസി ഹാക്കറ്റ് ബ്രിഡ്ജിലോ വഴി ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ചുറ്റി മെറിയോൺ സ്ക്വയറിലെ അവസാന സ്റ്റോപ്പ് വരെ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.ദീർഘകാല ക്രമീകരണങ്ങൾ അവലോകനത്തിലാണെങ്കിലും, അടുത്ത വർഷം ആദ്യ പാദത്തിൽ റൂട്ടുകൾക്കായുള്ള പുതിയ അലൈൻമെന്റ് നടപ്പിലാക്കുമെന്ന് എൻ‌ടി‌എ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7