അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന ‘Shubaho- ECUMENICAL CHRISTMAS CAROL SERVICE’ ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന പരിപാടി വൈകുന്നേരം 4 മണിക്ക് ഡബ്ലിൻ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിസ്ര ഉദ്ഘാടനം നിർവഹിക്കുന്നു. കോർക്ക്, വാട്ടർഫോഡ്, ലിമറിക്ക് തുടങ്ങി വിവിധ കൗണ്ടികളിൽ നിന്നുള്ള ഗായകസംഘങ്ങൾ പങ്കെടുക്കും. പ്രവേശനം സൗജന്യം.



































