ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു ആണ് ഭർത്താവ്. മേപ്രാൽ പൂതിക്കോട്ട് പുത്തൻപുരയ്ക്കൽ പരേതനായ പി.എ. മാത്യുവിന്റെ പുത്രിയാണ്.
ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗവുമായ രാജൻ മാത്യുവിന്റെ സഹോദര ഭാര്യയാണ് പരേത.
മക്കൾ: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ) രശ്മി ആൻ തോമസ് (അസോസിയേറ്റ് ഡയറക്ടർ, അസാപ് (ASAP) കേരള) ആനന്ദ് മാത്യു തോമസ് (അഡ്വർടൈസിംഗ് സിനിമാറ്റോഗ്രാഫർ)
മരുമക്കൾ: ചേന്നങ്കേരി വാഴക്കാട് ദീപക് അലക്സാണ്ടർ (Fragmon Kochi) ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറ ജോൺ (ഫെഡറൽ ബാങ്ക് കുരിശുംമൂട്)
കേരള വിദ്യാർത്ഥി കോൺഗ്രസ് (KSC) സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല മാർത്തോമ്മാ കോളേജിലെ ആദ്യ വനിതാ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് യൂണിയൻ ഭാരവാഹി, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് യൂണിയന്റെ പ്രഥമ വനിതാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്റ്റുഡന്റ്‌സ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (SCM) സംസ്ഥാന വൈസ് ചെയർപേഴ്‌സൺ, ആലപ്പുഴ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗൺസിൽ അംഗം, സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മാർത്തോമ്മാ സഭാ മണ്ഡലം അംഗം, കേരള ക്രിസ്ത്യൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, യൂത്ത് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭൗതിക ശരീരം ഡിസംബർ 26 രാവിലെ 8 മണിക്ക് തിരുവല്ല വള്ളംകുളത്തെ വസതിയിൽ എത്തിക്കുന്നത് ആണ്. ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10 മണിക്ക് തിരുവല്ല SCS വളപ്പിലെ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ പൊതുദർശനം. 3 മണിക്ക് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.
വാർത്ത – പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































