ക്യാമറാമാൻ വേണുവിനൊപ്പം രേണുവും.
മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ.
ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ. സച്ചിയുടെ ശക്തമായ തിരക്കഥയിൽ
പ്രതിഭാധനനായ ജോഷി മോഹൻലാൽ, അമലാപോൾ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു റൺ ബേബി റൺ.
വൻ വിജയം നേടിയ ഈ ചിത്രം പതിമൂന്നുവർഷ ങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു.
ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്.

ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ആർ.ഡി രാജശേഖരനാണ് ഛായാഗ്രാഹകൻ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ജനുവരി പതിനാറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































