gnn24x7

ഇന്ത്യയിലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യത- ബേബി പെരേപ്പാടൻ

0
67
gnn24x7

ഇന്ത്യയിലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യതയുള്ളതായി ബേബി പെരേപ്പാടൻ അറിയിച്ചു.വർഷങ്ങളായി ഇന്ത്യക്കാർ പ്രതീക്ഷിച്ചിരുന്ന ഇന്ത്യയിലേക്കുള്ള നേരിട്ട വിമാന സെർവിസുകൾ ഈ വർഷത്തോടെ സഫലമാകാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വരുന്നു. ബേബി പെരേപ്പാടൻ ഡബ്ലിൻ സൗത്ത് മേയറായിരുന്ന കാലയളവിൽ ഗതാഗത വകുപ്പ് മന്ത്രി ഡാരാ ഒബ്രിയ നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സെർവീസുകൾക്കായുള്ള ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത്.

അതിനു ശേഷം ഇരു സർക്കാരുകളും ,വിവിധ വിമാന കമ്പനികളുമായുള്ള ചർച്ചകൾക്കും ഒടുവിലാണ് പ്രതീക്ഷകൾക്ക് വക നൽകുന്ന പുതിയ വാർത്തകൾ നിലവിൽ വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സേവനങ്ങൾ നിലവിൽ വരുന്നത്,ധാരാളം മലയാളികൾ ഉള്ള അയർലണ്ടിൽ നിന്നും കൊച്ചിയിലിലേക്കുള്ള സേവനങ്ങൾക്ക് മലയാളി മേയർ സമ്മർദ്ദം ചെലുത്തിയെങ്കിലും,ഓരോ വർഷവും യാത്രക്കാരുടെ യാത്ര വിവര സമാഹരണത്തിലൂടെ മാത്രമേ കേരളത്തിലേക്കുള്ള സേവനങ്ങൾക്ക് തുടക്കം കുറിക്കാനാവു എന്നാണ് വിമാന കമ്പനികളുടെ ഔദ്യോഗിക സ്ഥിരീകരണം .ഇരു സർക്കാരുകളും വിവിധ വിമാന കമ്പനികളും നിരന്തരം ചർച്ചകൾ നടത്തുന്ന ഈ സാഹചര്യത്തിൽ പ്രതീക്ഷകൾക്ക് വക നൽകുന്ന വാർത്തകൾ ഉടൻ പുറത്തു വരും എന്ന് തന്നെയാണ് ശ്രീ ബേബി പെരേപ്പാടൻ അറിയിച്ചത്‌ .

gnn24x7