മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.
പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടയാന് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്.
തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ.
തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു.
ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.

മീരാ ജാസ്മിനാണ് നായിക.
മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം – ജെയ്ക്ക്സ് ബിജോയ്സ് .
ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിങ്- വിവേക്ഹർഷൻ.
ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ് , വസ്ത്രാലങ്കാരം- മഷർ ഹംസ
പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്.
കോ ഡയറക്ഷൻ -ബിനു പപ്പു
പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്.

ജനുവരി ഇരുപത്തിമൂന്നിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































