ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്ക് ഏർപ്പെടുത്താനാണ് നീക്കം.
രാജ്യത്ത് നൂറ് കോടിയിലധികം ഇന്‍റർനെറ്റ് ഉപഭോക്താക്കളുണ്ടെങ്കിലും പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിലവിൽ ദേശീയ തലത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, ഇത്തരം വിലക്കുകൾ കുട്ടികളെ സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മെറ്റാ പ്രതികരിച്ചു. കുട്ടികൾ ഒരേസമയം നിരവധി ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ ഏതാനും കമ്പനികളെ മാത്രം ലക്ഷ്യം വെക്കുന്നത് പൂർണ്ണമായ പരിഹാരമാകില്ലെന്നും മെറ്റ ചൂണ്ടിക്കാട്ടുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


































