gnn24x7

കേരളത്തിൻ്റെ കടം താങ്ങാവുന്ന പരിധിയിയിൽ; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

0
26
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പരാമർശം. കേന്ദ്രം വലിയ രീതിയിൽ അവഗണിച്ചിട്ടും നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിനോടുള്ള അതി​ഗുരുതരമായ കേന്ദ്ര അവ​ഗണനയെക്കുറിച്ചുള്ള എതിർപ്പ് ബജറ്റിൽ രേഖപെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കിയെന്നും കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. വായ്പ പരിധി കുറച്ചു, എന്നിട്ടും തനത് നികുതി വരുമാനത്തിലൂടെ കോരളം പിടിച്ചുനിന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. എന്നാൽ പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7