വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ് (USPS) തീരുമാനിച്ചു. 2027 ഫെബ്രുവരിയോടെ ഫണ്ട് പൂർണ്ണമായും തീരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.
ഫസ്റ്റ് ക്ലാസ് ‘ഫോറെവർ’ സ്റ്റാമ്പുകളുടെ വില 78 സെന്റിൽ നിന്ന് 82 സെന്റായി ഉയർത്താൻ അനുമതി തേടി.
ജീവനക്കാരുടെ വിരമിക്കൽ ഫണ്ടിലേക്ക് സ്ഥാപനം നൽകേണ്ട വിഹിതം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് നിലവിലെ പെൻഷൻകാരെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
2025 സാമ്പത്തിക വർഷത്തിൽ മാത്രം 900 കോടി ഡോളറിന്റെ (9 Billion) നഷ്ടമാണ് USPS രേഖപ്പെടുത്തിയത്. ഓൺലൈൻ ആശയവിനിമയം കൂടിയതോടെ തപാൽ ഉരുപ്പടികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി.
കടമെടു പരിധി 1500 കോടി ഡോളറിൽ നിന്ന് 3450 കോടി ഡോളറായി ഉയർത്തണമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഡേവിഡ് സ്റ്റൈനർ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. നിലവിലെ സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































