gnn24x7

സാദത്ത് സൈനുദ്ദീൻ സംവിധായകൻ എം.എ നിഷാദിൻ്റെ തിരക്കഥജെറി അമൽദേവിൻ്റെ സംഗീതം

0
32
gnn24x7

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു
പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്  ഇക്കഴിഞ്ഞ ദിവസം ആരംഭം കുറിച്ചു
വില്യം& കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ ചിത്രത്തിന് ഇനിയും നാമകരണം ചെയ്തിട്ടില്ല.
പ്രശസ്‌ത സംവിധായകൻ എം.എ നിഷാദിൻ്റേതാണ് തിരക്കഥ .
മധുര മനോഹരമായ നിരവധി ഗാനങ്ങൾ മലയാള സിനിമക്കു നൽകിയ ജെറി അമൽദേവ് നല്ലൊരു ഇടവേളക്കുശേഷം ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നു ജെറി അമൽദേവിനോടൊപ്പം  എം.ജി. ശ്രീകുമാർ  ഏറെ ഇടവേളക്കുശേഷം  വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
മനു മഞ്ജിത്തിന്റേതാണു ഗാനങ്ങൾ.

പ്രമുഖ താരങ്ങൾക്കൊപ്പം ഭക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സൂപ്പർ താരവും ഈ ചിത്രത്തിൽ എത്തുന്നു
ഉടൻ തന്നെ ചിത്രത്തിൻ്റെ ടൈറ്റിലും അഭിനേതാക്കളുടെ പേരു വിവരവും പുറത്തുവിടുമെന്ന് സംവിധായകൻ സാദത്ത് പറഞ്ഞു ജുബിൻ ജേക്കബിൻ്റേതാണു സംഭാഷണം.
ഛായാഗ്രഹണം – അനിൽ വിജയ് .
മെയ് മധ്യത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7