മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൗരന്മാർ കീവ് വിടണമെന്നും റഷ്യ. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ് വിടണമെന്നും നിർദ്ദേശിച്ചു.
യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് യുക്രൈൻ തലസ്ഥാനത്ത് നടത്തിയതിന് ശേഷമാണ് റഷ്യയുടെ പ്രതികരണം. മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഓറെഷ്നിക് ഉപയോഗിച്ചായിരുന്നു ആക്രമണം. 100 ൽഅധികം മിസൈലുകളും ആറൂന്നൂറോളം ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

































