gnn24x7

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

0
39
gnn24x7

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം വസതിയിൽ പൊതുദർശനമുണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിച്ച് ഉമിക്കുപ്പ സെന്റ് മേരീസ് ഇടവക ദേവാലയ സെമിത്തേരിയിൽ നടക്കും.

മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയയാണ് ഭാര്യ.

മക്കൾ: സിസ്റ്റർ മെഴ്സിറ്റ, ഫാ. ടോമി കരിയിലക്കുളം, അഡ്വ. ജിജി എസ്., സെലിൻ റോയ്, ജോജൻ, സോജൻ, ഷാജൻ സ്കറിയ.

ചമ്പക്കുളം മാർ കുര്യാളശേരി മ്യൂസിയം മഠത്തിലെ മദർ സുപ്പീരിയറാണ് സിസ്റ്റർ മെഴ്സിറ്റ. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ചഗണിയിലുള്ള റെഡ് ക്രോസ് ആശുപത്രി ഡയറക്ടറാണ് ഫാ. ടോമി കരിയിലക്കുളം. ഹൈക്കോടതി അഭിഭാഷകനാണ് അഡ്വ. ജിജി എസ്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നഴ്സിംഗ് പ്രാക്ടീഷണറാണ് സെലിൻ റോയ്. പൂന പാഞ്ചഗണിയിലെ സെന്റ് സേവ്യേഴ്സ് ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്ററാണ് ജോജൻ. ചമ്പക്കുളം പോരൂക്കര ബി.എഡ്. കോളേജ് പ്രിൻസിപ്പലാണ് സോജൻ.

മരുമക്കൾ: അടിമാലി മുക്കുടം കൊച്ചുപുരയ്ക്കൽ ബിജി (റിട്ട. അധ്യാപിക), പൂഞ്ഞാർ പയ്യാനിത്തോട്ടം മാടപ്പള്ളി റോയ് (ലോസ് ആഞ്ചലസ്), കണ്ണൂർ ചെമ്പേരി മാമ്പുഴക്കൽ ബോബി അലോഷ്യസ് (അസിസ്റ്റന്റ് കമ്മീഷണർ, കസ്റ്റംസ്), മുണ്ടക്കയം ചോലത്തടം വടക്കേ പുത്തൻപുര സുബി (നഴ്സ്, പൂന), ഭരണങ്ങാനം ഇടയച്ചാലിൽ സ്മിത (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്).

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7