പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.
യു. എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രം ചലച്ചിത്ര രംഗത്ത് ഇന്ന് ഏറെ ചർച്ചാ വിഷയമായിരിക്കുന്നു
നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ്. സി എസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അഭിനയ രംഗത്ത് തനതായ ശൈലികളിലൂടെ പ്രേഷകരുടെ ഇടയിൽ സ്വാധീനം നേടിയ രണ്ട് അഭിനേതാക്കളാണ് ജയസൂര്യയും, വിനായകനും ഇരുവരും കോമ്പിനേഷനിൽ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ്
പ്രേഷകർ പ്രതീക്ഷിച്ചിരിക്കുന്നത്. ആ പ്രതീക്ഷക്കൊപ്പം തന്നെ ചിത്രത്തെ അവതരിപ്പിക്കുവാൻ സംവിധായകൻ പ്രിൻസ് ജോയ് ശ്രമിച്ചിരിക്കുന്നു എന്നാണ് ചിത്രത്തിൻ്റെ ഇതുവരെ പുറത്തുവിട്ട അപ്ഡേഷനുകളലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. അഭിനേതാക്കളുടെ അവതരണത്തിൽ
പ്രേക്ഷകരുടെ ചില മുൻ വിധി ധാരണകളെ തകിടം മറിക്കുന്നതായിരിക്കും ഇതിലെ കഥാപാത്രങ്ങളുടെ അവതരണം.
ജയസൂര്യ, വിനായകൻ എന്നിവർക്കു പുറമേ
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബബ ബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം – മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു.
ഡിസൈൻ യെല്ലോ ട്രൂത്ത്
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
മാജിക്ക് ഫ്രെയിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb































