gnn24x7

ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധാനം,എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ് നിർമ്മാണം

0
12
gnn24x7

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്.

ഒക്ടോബർ 19 തിങ്കളാഴ്ച ആലപ്പുഴ കല്ലുപാലത്ത് തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ പുരാതന തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്. ദിലീപും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്.

പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ് സ്വിച്ചോൺ കർമം നിർവഹിച്ചു.

‘The Man in the Mist’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ‘ഹെനോക്ക്’ എന്ന ബൈബിൾ നാമം ദൈവത്തോടൊപ്പം സഞ്ചരിക്കുന്നവൻ എന്ന ആശയത്തെയാണ് അനുസ്മരിപ്പിക്കുന്നത്.

ഈ ചിത്രത്തിലെ ഫൊറൻസിക് സർജൻ ദൈവത്തോടൊപ്പം സഞ്ചരിക്കുമ്പോൾ എന്തെല്ലാം നീതിയാണ് ലഭിക്കുന്നത്? നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നതെന്നാണ് ടൈറ്റിൽ സൂചിപ്പിക്കുന്നത്. തുടക്കം മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്.

കഥയുടെ കെട്ടുറപ്പും പുതുമയും അവതരണ മികവും കൊണ്ട് പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ഉല്ലാസ് കൃഷ്ണ.

പുഷ്പകവിമാനം എന്ന ആദ്യ ചിത്രത്തിലൂടെ തന്റെ കൈയൊപ്പ് പതിപ്പിച്ച ഉല്ലാസ് കൃഷ്ണ ഇത്തവണ വലിയ ക്യാൻവാസിലേക്കാണ് ചുവടുവയ്ക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.

ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

അണിയറപ്രവർത്തകർ:

ഛായാഗ്രഹണം: ഷാജികുമാർ
എഡിറ്റിംഗ്: ഷഫീഖ് വി.ബി.
സംഗീതം: മുജീബ് മജീദ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്
പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്
പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ
അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
ഡിസൈൻസ്: യെല്ലോ ടൂത്ത്സ്
സ്റ്റിൽസ്: നന്ദു
ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ

വേഫറർ ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7