പിലിഫിത്ത്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ പരസ്പരം ആരോപണവുമായി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം.
കൻഷിറാം ആവാസ് വികാസ് കോളനിയിലെ ദമ്പതികളാണ് കുഞ്ഞിൻറെ മരണത്തിൽ പരസ്പരം ആരോപണവുമായി എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഇവരുടെ പെൺകുഞ്ഞ് മരിച്ചത്. ദമ്പതികളുടെ അലർച്ച കേട്ടാണ് അയൽക്കാർ എത്തിയത്. ഇവർ നോക്കുമ്പോൾ കുഞ്ഞ് മരിച്ചനിലയിലായിരുന്നു.
ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
ചന്തയിൽ നിന്ന് തിരികെ വന്നപ്പോൾ കുഞ്ഞ് മരിച്ച് കിടക്കുന്നത് കണ്ടെന്ന് ഭർത്താവ് മുഹമ്മദ് ഷഖിർ പറഞ്ഞു. ഭാര്യ ഫൂൽബി കുഞ്ഞിന്റെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.







































