gnn24x7

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം; വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ മൂന്ന് പേർ മരിച്ചു

0
353
gnn24x7

ബീജിങ്: ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം. . സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യസംഘടന യോഗം വിളിച്ചു. മൃഗങ്ങളിൽ നിന്നുമാണ് വൈറസ് പടർന്നത്. ബീജിംഗ് ഉൾപ്പെടെയുള്ള നഗരത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് സംബന്ധിച്ച് ഇന്ത്യയിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ മുപ്പത്തിയൊന്ന് വരെ ചൈന സന്ദർശിച്ചവരെയും അവരുമായി അടുത്തിടപഴകിയവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകാൻ വിദേശകാര്യമന്ത്രാലയത്തോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് ബാധിക്കുന്നവരിൽ ന്യൂമോണിയ പിടിപെടുന്നതും വൃക്കകൾ തകരാറിലാകുന്നതുമാണ് രോഗം മൂർച്ഛിച്ച് മരണം സംഭവിക്കാൻ ഇടയാക്കുന്നത്. 2003ൽ ഏഷ്യയിൽ ഭീതി വിതച്ച സാർസ് വൈറസിനോട് സാമ്യമുള്ളതാണ് ഈ വൈറസ്. ഏതെങ്കിലും വൈറസിന് രൂപമാറ്റം സംഭവിച്ചതാണോ, അതോ മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസ് മനുഷ്യരിലേക്ക് പകർന്നതാണോയെന്ന് ഇതുവരെ സ്ഥിരികരിക്കാനായിട്ടില്ല.

തായ്ലണ്ട്, ദക്ഷിണകൊറിയ,ജപ്പാൻ എന്നിവിടങ്ങളിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു. വുഹാൻ സന്ദർശിച്ചവർക്കാണ് വൈറസ്ബാധ. ഈ സാഹചര്യത്തിൽ ഇന്ത്യയും ജാഗ്രതപുലർത്തുന്നുണ്ട്.

gnn24x7