gnn24x7

കാണാതായ മാതാവും രണ്ട് മക്കളും മരിച്ചനിലയില്‍ കാമുകന്‍ അറസ്റ്റില്‍ – പി പി ചെറിയാന്‍

0
518
gnn24x7

Picture

മില്‍വാക്കി: ഫെബ്രുവരി 9 മുതല്‍ കാണാതായ മാതാവ് അമേറ ബാങ്ക്‌സ്, മക്കളായ കമേറിയ ബാങ്ക്‌സ് (4), സാനിയ ബാങ്ക്‌സ് (5), എന്നിവരെ വീടിനടുത്തുള്ള കാര്‍ ഗാരേജില്‍ കണ്ടെത്തിയതായി മില്‍വാക്കി പോലീസ് ചീഫ് മൊറാലസ് പറഞ്ഞു.

ഫെബ്രുവരി 15നായിരുന്നു കുട്ടികളെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 16 ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് അമേറയുടെ കാമുകന്‍ അര്‍സല്‍ ഐവറിയെ പോലീസ് ടെന്നിസ്സിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മില്‍വാക്കി പോലീസ് ടെന്നിസ്സിയിലെത്തി അര്‍സലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടിലെ ഗാരേജില്‍ ഉണ്ടെത്തുന്ന വിവരം ലഭിച്ചത്.

ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് വൈകിയ കാരണം പോലീസ് ചീഫ് വിശദീകരിച്ചു. പ്രഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ് പറഞ്ഞു.

കാമുകന്‍ ഐവറിക്കെതിരെ ഫെലൊണി ചര്‍ജ്ജ് ചെയ്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here