gnn24x7

സര്‍ സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നു – പി പി ചെറിയാന്‍

0
600
gnn24x7

Picture

ഒക്കലഹോമ: സര്‍ സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് (2020 -2021) വര്‍ഷങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു.

യു എസ്, യൂറോപ്പ് തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കോ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കോ അവാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 15 ആണ്.

അമേരിക്കയിലെ ചുരുങ്ങിയത് 5 യൂണിവേഴ്‌സിറ്റികളില്‍ ഒരേസമയം അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ പരീക്ഷ ഫീസ് അപേക്ഷ ഫീസ് എന്നിവ സ്‌ക്കോളര്‍ അവാര്‍ഡായി ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടാതെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിശദ ഉപദേശവും ലഭിക്കുന്നതാണ്.

ഏത് വിഷയത്തിലും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമായിരുക്കും.

അവാര്‍ഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് wasikul islam, ചെയര്‍മാന്‍ സര്‍സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് പ്രോഗ്രാം. വെബ്‌സൈറ്റ് www.ssgsa.us. സര്‍ സയ്യദ് എഡുക്കേഷന്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ email- comtaet@ssgsa.us

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here