gnn24x7

ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം

0
311
gnn24x7

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം. ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ആലുവ ക്ഷേത്രം.

നിരവധി ഭക്തജനങ്ങൾ ഇതിനോടകം ബലിതർപ്പണം നടത്തി. രാത്രിയോടെ ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ശനിയാഴ്ച ഉച്ചവരെ ബലി തർപ്പണത്തിന് സൗകര്യമുണ്ട്.

മൂന്നു ലക്ഷത്തോളം ഭക്തജനങ്ങൾ ബലി തർപ്പണത്തിനായി എത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ഇതിനായി 158 ബലിത്തറകളും ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷ ഉൾപ്പെടെ മികച്ച ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഭക്തജനങ്ങൾ ഇങ്ങോട്ടേക്ക് എത്തിയിരുന്നു.

മഹാശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ മുതൽ നിരവധി പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here