ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം’വരനെ ആവശ്യമുണ്ട്’ 25 കോടി നേട്ടത്തിൽ. വേ ഫെറർ ഫിലിംസ് ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയോടെ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.
ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.