gnn24x7

നിറുത്തിയിട്ടിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയി

0
404
gnn24x7

തിരുവനന്തപുരം: കേരള പോലീസിനിത് “സമയ ദോഷ”മാണ് പറയേണ്ടിവരും.

ആദ്യം വെടിയുണ്ടയും തോക്കും പോയി, പിന്നലെയിതാ നിറുത്തിയിട്ടിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയിരിയ്ക്കുകയാണ്….

തിരുവനന്തപുരം നഗരത്തിലാണ് സംഭവം നടന്നത്. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. വിവരം അറിഞ്ഞ് കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോ​ഗസ്ഥര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

കോളേജിലെ കുത്തുകേസിനെ തുടര്‍ന്ന് സുരക്ഷയ്ക്കിട്ടിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. ആറ് ബൈക്കുകളില്‍ നിന്ന് പെട്രോളും രണ്ട് ഹെല്‍മെറ്റുമാണ് മോഷണം പോയത്. അതേസമയം, പ്രതികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് പോലീസ്…!!

ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് രണ്ട് പേര്‍ പെട്രോള്‍ മാറ്റുന്നത് കണ്ട വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. എന്നാല്‍, പോലീസ് വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 1.30തോടെയാണ് സംഭവം നടന്നത്.

gnn24x7