gnn24x7

രാഷ്ട്രീയ അഭയം തേടി ആറുമാസം മുമ്പ് അമേരിക്കയിലെത്തിയ സ്റ്റോര്‍ ക്ലാര്‍ക്ക് മനീന്ദര്‍ സിംഗ് വെടിയേറ്റ് മരിച്ചു – പി.പി. ചെറിയാന്‍

0
621
gnn24x7

Picture

വിറ്റിയര്‍(കാലിഫോര്‍ണിയ): ആറു മാസം മുമ്പു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദര്‍ സിംഗ് സാഹി(31) ഫെബ്രുവരി 22ന് ജോലി ചെയ്തു വന്നിരുന്ന സെവന്‍ ഇലവനില്‍ വെടിയേറ്റു മരിച്ചു.
സ്ാന്റാഫിയിലെ സ്റ്റോറില്‍ രാവിലെ കടന്നുവന്ന് സെമിഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചു മനീന്ദറിനു നേരെ നിറയൊഴിക്കുകയായിരുന്നു.

കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു സ്‌റ്റോറിലേക്ക് പ്രവേശിച്ച പ്രതിയുമായി മനീന്ദര്‍ സഹകരിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പിന്നീട് എന്താണ് പ്രതിയെ വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. വിറ്റിയര്‍ പോലീസ് പറഞ്ഞു.

ആറുമാസം മുമ്പ് പഞ്ചാബിലെ കാര്‍ണലില്‍ നിന്നും അമേരിക്കയിലെത്തിയ മനീന്ദര്‍ ഭാര്യയും രണ്ടുകുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു.
രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഈ സംഭവത്തിനുശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെച്ച സ്റ്റോറില്‍ നിന്നും ഇറങ്ങിയോടുന്നതായും ക്യാമറയില്‍ ദൃശ്യങ്ങളുണ്ട്. പ്രതിയെ കണ്ടെത്തുന്നവര്‍ 562 567 9281 നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here