ചുണ്ടിൽ എരിയുന്ന സിഗരറ്റും, ആരെയും കൂസാത്ത ഇരിപ്പും. ആർട്ടിക്കിൾ 21ലെ ലെനയുടെ ലുക് കണ്ടവരെല്ലാം അത് ലെനയെന്ന് വിശ്വസിക്കണമെങ്കിൽ പലവട്ടം നോക്കേണ്ടി വരും.
വാക്ക് വിത്ത് സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ് ധനൂപും പ്രസീനയും നിർമ്മിച്ച് ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണു ആർട്ടിക്കിൾ 21. ജോജു ജോർജ്ജ്, അജു വർഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഷ്കർ ആണ്.
ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. സിനിമയുടെ കലാസംവിധാനം അരുൺ പി അർജ്ജുൻ നിർവ്വഹിച്ചിരിക്കുന്നു.മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റഷീദ് അഹമ്മദാണ്.
