gnn24x7

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി

0
295
gnn24x7

ബംഗളൂരു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി രംഗത്ത്. പുതിയ വെളിപ്പെടുത്തലില്‍ രവി പൂജാരിയ്ക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാണ്‌.

കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തന്‍റെ ക്വട്ടേഷന്‍ ഇടപാടാണ് ഇപ്പോള്‍ രവി പൂജാരി വെളിപ്പെടുത്തിയിരിക്കുന്നത്. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ തട്ടിയതായാണ് രവി പൂജാരി മൊഴി നല്‍കിയിരിക്കുന്നത്.    

ഈ രണ്ടു ഇടനിലക്കാരില്‍ ഒരാള്‍ ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണെന്നും രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ട്. 

സംഭവം നടന്നത് പത്തുവര്‍ഷം മുന്‍പ് ആണെന്നും കള്ളപ്പണ വിവാദമുണ്ടായിരുന്ന ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നും രണ്ടരക്കോടി രൂപയായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും ഈ വിഷയത്തില്‍ ഇടനിലക്കാരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടുകോടി രൂപ തട്ടിയതെന്നും തനിക്ക് വെറും അന്‍പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മാത്രമല്ല ആരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ വിവരങ്ങളും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here