ലഖ്‌നൗ: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനം മാര്‍ച്ച് 15ന് നടക്കുമെന്ന് ആസാദ് അറിയിച്ചു. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികമാണ് മാര്‍ച്ച് 15. ബി.എസ്.പി വിട്ട നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ആസാദ് പറഞ്ഞു.
ജാതി വിവേചനത്തിനെതിരെയും ദളിത് യുവതയുടെ വിദ്യാഭ്യാസത്തിനുമായി രൂപീകരിച്ച ഭീം ആര്‍മി ഒരു രഷ്ട്രീയ പാര്‍ട്ടിയാവുകയാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും-ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.ബി.എസ്.പിയുടെ പല മുന്‍ നേതാക്കളും ചന്ദ്രശേഖര്‍ ആസാദുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.ബി.എസ്.പി മുന്‍ എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും ഇതില്‍ ഉള്‍പ്പെടുന്നു. ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഭരണഘടനാ വിരുദ്ധ നിയമം നടപ്പിലാക്കിയത് കാരണം പ്രഖ്യാപനം നേരതെത ആക്കുകയായിരുന്നുവെന്നും ചന്ദ്രശേഖര്‍ആസാദ് പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പോരാട്ടമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.