gnn24x7

വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു; ലോകത്തില്‍ ഇനി ബാക്കിയുള്ളത് ഒറ്റ വെള്ള ജിറാഫ്

0
295
gnn24x7

കെനിയ: ജന്തുലോകത്തെ അപൂര്‍വ വിഭാഗമായിരുന്ന വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കു കിഴക്കന്‍ കെനിയയിലെ സംരക്ഷിത വന മേഖലയില്‍ വെച്ചാണ് ഇവയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട രണ്ടു ജിറാഫുകളെയാണ് വെടിവെച്ച് കൊന്നിരിക്കുന്നത്. ഒരു പെണ്‍ജിറാഫും ഇതിന്റെ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇനി ലോകത്ത് ഈ വിഭാഗത്തില്‍ ഒരൊറ്റ ജിറാഫു മാത്രമേ ലോകത്തുള്ളൂ എന്നാണ് കരുതപ്പെടുന്നത്.

2017 ല്‍ ഈ വെള്ള ജിറാഫുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ ലോകപ്രശസ്തരാവുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്.

ലൂസിയം എന്നു പറയുന്ന ഒരു ശാരീരിക അവസ്ഥ മൂലമാണ് ഇവയ്ക്ക് വെളുത്ത നിറമായത്. മൂന്ന് മാസം മുമ്പാണ് ഇവയെ ഇതിനു മുമ്പ് കണ്ടതെന്നാണ് ഇവ കൊല്ലപ്പെട്ട സംരക്ഷിത വനമേഖലയുടെ മാനേജര്‍ മുഹമ്മദ് അഹ്മദ്‌നൂര്‍ പറയുന്നത്. സംഭവത്തില്‍ കെനിയ വൈല്‍ഡ് ലൈഫ് സൊസൈറ്റി അന്വേഷണം നടത്തുന്നുണ്ട്.

ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ജിറാഫുകളുടെ എണ്ണത്തില്‍ 40% ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മാംസത്തിനും തൊലിക്കുമായുള്ള വേട്ടയാണ് ഇവയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ കാരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here