തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.
അവധിയിലുള്ള ഡോക്റ്റര്‍ മാര്‍ അടക്കമുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ഡോക്റ്റര്‍ മാരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ഡോക്റ്റര്‍മാരുടെ കുറുപ്പടിയില്ലാതെ മരുന്ന് നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്റ്റര്‍മാരുടെ കുറുപ്പടിയില്ലാതെ പനി,ചുമ,തൊണ്ട വേദന,ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്.
കുറുപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുന്നതിനായി കര്‍ശന നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പു വരുത്തണമെന്ന് എല്ലാ ജില്ലാ കളക്റ്റര്‍ മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




































