gnn24x7

കൊറോണ വൈറസ്: മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടുന്നതിന് ഉത്തരവിറക്കിയ ആദ്യ സംസ്ഥാനം കെന്‍സാസ് – പി പി ചെറിയാന്‍

0
532
gnn24x7

Picture

കെന്‍സാസ്: അധ്യായന വര്‍ഷത്തെ ശേഷിക്കുന്ന മുഴുവന്‍ സമയവും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടുന്ന പ്രഖ്യാപനത്തില്‍ കാന്‍സസ് ഗവര്‍ണര്‍ ലോറ കെല്ലി മാര്‍ച്ച് 17 ചൊവ്വാഴ്ച ഒപ്പുവച്ചു. കൊവിഡ് –19 വ്യാപകമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടണമെന്ന് ഉത്തരവിറക്കിയ ആദ്യ സംസ്ഥാനമാണ് കാന്‍സസ്.

ഉത്തരവിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും ഗവര്‍ണര്‍ അറിയിച്ചു.

വിദ്യാലയങ്ങള്‍ അടച്ചിട്ടാലും ഇവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും വേതനം ലഭിക്കുന്നതിനുള്ള വകുപ്പുകളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉള്ളതിനാല്‍, രോഗം വ്യാപിക്കാതിരിക്കുന്ന തിനുള്ള മുന്‍ കരുതലാണ് ഇങ്ങനെ ഒരു തീരുമാനം വിദ്യാഭ്യാസ രംഗത്തെ പ്രൊഫഷണലുകളും അദ്ധ്യാപക പ്രതിനിധികളും കാന്‍സസ് നാഷണല്‍ എഡ്യുക്കേഷന്‍ അസോസിയേഷനുകളുമായി ആലോചിച്ചു സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി.

മാര്‍ച്ച് 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതിനുശേഷം പതിനെട്ട് പോസിറ്റീവ് കൊവിഡ് –19 കേസ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനെ മാതാപിതാക്കളും സ്വാഗതം ചെയ്തു.

സ്കൂളുകള്‍ അടച്ചതിനെകുറിച്ചു സംശയമുള്ളവര്‍ ലോക്കല്‍ സ്കൂള്‍ ഡിസ്ട്രിക്റ്റുമായി ബന്ധപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here