gnn24x7

പ്രശസ്ത ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ്-19 സ്ഥിരീകരിച്ചു; ലണ്ടന്‍ യാത്ര മറച്ചു വെച്ച് നടത്തിയത് 5 സ്റ്റാര്‍ പാര്‍ട്ടികള്‍

0
304
gnn24x7

ലക്‌നൗ: പ്രശസ്ത ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കണികക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

കണികയുടെ അച്ഛന്‍ രാജീവ് കപൂര്‍ ആണ് ആജ് തക് ന്യൂസിന് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കണിക ഉത്തര്‍പ്രദേശില്‍ നടത്തിയ പാര്‍ട്ടികളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

400 ഓളം പേരാണ് ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചപര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

എന്നാല്‍ കണിക എയര്‍പോര്‍ട്ടില്‍ വൈറസ് ടെസ്റ്റിന് വിധേയമായിരുന്നെന്നും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്നുമാണ് ഇവരുടെ അച്ഛന്‍ പറയുന്നത്. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കണിക ഇപ്പോള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here