gnn24x7

ഏ​ത്ത​മി​ടീ​പ്പി​ച്ച സം​ഭവം; യ​തീ​ഷ് ചന്ദ്രയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

0
275
gnn24x7

തി​രു​വ​ന​ന്ത​പു​രം: ലോക്ക് ഡൗൺ ലം​ഘി​ച്ച​വ​രെ ക​ണ്ണൂ​ര്‍ എ​സ്പി യ​തീ​ഷ് ച​ന്ദ്ര പ​ര​സ്യ​മാ​യി ഏ​ത്ത​മി​ടീ​പ്പി​ച്ച സം​ഭ​വത്തില്‍  സ്വമേധയാ കേസെടുത്ത് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

സംഭവം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാണ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഏ​ത്ത​മി​ടീ​ല്‍ ശി​ക്ഷ ന​ല്‍​കാ​ന്‍ ത​ക്ക​വ​ണ്ണം എ​ന്ത് കു​റ്റ​മാ​ണ് അ​വ​ര്‍ ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്നും മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉത്തരവിട്ടു.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്വ​യം ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ല . ശി​ക്ഷ പോ​ലീ​സ് ത​ന്നെ ന​ട​പ്പി​ലാ​ക്കു​ന്ന​ത് പോ​ലീ​സ് ആ​ക്ടി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ ചൂണ്ടിക്കാണിക്കുന്നു . 

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ്പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. നിയമം കര്‍ശനമായി നടപ്പിലാക്കണം.എന്നാല്‍ ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പോലീസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷന്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

അതേസമയം, പോലീസ്  നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.  എസ്‌പിയുടെ നടപടി ശരിയായില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ യശസ്സിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മങ്ങലേല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വ​ള​പ​ട്ട​ണം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​ഴീ​ക്ക​ലി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം  കൈക്കാര്യം ചെയ്തത്. പോ​ലീ​സി​നെ ക​ണ്ട ചി​ല​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.  എന്നാല്‍ പിടിയിലായവരെ കൊണ്ട് Lock down നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ള്ളാ​മെ​ന്നു​പ​റ​ഞ്ഞ് ഏ​ത്ത​മി​ടീ​ക്കു​ക​യാ​യി​രു​ന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here