കോട്ടയം: ചങ്ങനാശ്ശേരിയില്‍ 100 ലധികം അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. ഭക്ഷണത്തിനും യാത്രാസൗകര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രതിഷേധം.
പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം.
ലോക്ക് ഡൗണിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറ്റാതെ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നവരാണ് ഇവര്‍.
കഴിഞ്ഞ ദിവസം ഭക്ഷണം ലഭിക്കുന്നില്ല എന്ന് ഇവര്‍ പരാതി ഉയര്‍ത്തിയിരുന്നു. കമ്മ്യൂണിറ്റി കിച്ചന്‍ ഈ പ്രദേശത്തുണ്ടെങ്കിലും അതിഥി സംസ്ഥാനത്തൊഴിലാളികള്‍ ഉള്ളിടത്തേക്ക് എത്തുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതി പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടെയുള്ളവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
 
                






