gnn24x7

യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 570

0
288
gnn24x7

ദുബായ്: യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. 47കാരിയായ അറബ് വനിതയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ യുഎയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. അതേസമയം തന്നെ രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 30 ഇന്ത്യക്കാര്‍ ഉൾപ്പെടെ 102 പേർക്കാണ്. ഇതുംചേർത്ത് 570 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മരിച്ച സ്ത്രീ നേരത്തെ തന്നെ പലവിധ അസുഖങ്ങള്‍ ഉള്ളവരായിരുന്നു എന്നാണ് ഗൾഫ് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ത്യക്ക് പുറമെ ന്യൂസിലാൻഡ് സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍, ബ്രസീല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനന്‍, സുഡാന്‍, സൗദി അറേബ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേർ വീതവും, ഇറ്റലി, അയര്‍ലണ്ട് മൂന്ന്, ഈജിപ്തില്‍ നിന്നുള്ള ആറ് പേര്‍, യു.എ.ഇ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍, ബ്രിട്ടനില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് കഴിഞ്ഞദിവസം പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലിരുന്ന മൂന്ന് പേര്‍ കൂടി രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ കോവിഡ് മുക്തരായവരുടെ എണ്ണം 58 ആയി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here