gnn24x7

കൊറോണാ വൈറസ് സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

0
232
gnn24x7

ഹെസ്സെ: ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്.

റെയില്‍വേ ട്രാക്കില്‍നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജര്‍മ്മനിയുടെ സാമ്പത്തിക തലസ്ഥാനമാണ് ഹെസ്സെ. രാജ്യത്തെ വമ്പന്‍ കമ്പനികളുടെ ഹെഡ് ഓഫീസുകളും ഇവിടെയാണ്.

വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വോള്‍ക്കര്‍ ബൊഫെയര്‍ പറഞ്ഞു. സാമ്പത്തിക മേഖലകളില്‍ സംഭവിക്കാന്‍ സാധ്യതതയുള്ള ഇടിവിനെക്കുറിച്ച് ഇദ്ദേഹം ആശങ്കകള്‍ പങ്കുവെച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഹെസ്സെയുടെ ധനമന്ത്രിയായിരുന്നു തോമസ്. കൊവിഡിനെത്തുടര്‍ന്ന് കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ഇദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സ്വന്തം ജോലി സമയം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here