ന്യൂഡൽഹി: വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ കോറോണക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ഹോക്കി ഇന്ത്യയും രംഗത്ത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ഹോക്കി ഇന്ത്യ സംഭാവന ചെയ്തത്. ഈ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയും സഹായം നൽകുകയും ചെയ്യേണ്ട സമയമാണെന്ന് ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് പറഞ്ഞു.
രാജ്യത്തെ ജനങ്ങളിൽ നിന്നും സ്നേഹവും പിന്തുണയും ഹോക്കിയ്ക്ക് എപ്പോഴും ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രാജ്യത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം ഹോക്കിയ്ക്ക് ഉണ്ടെന്നും ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് മുഹമ്മദ് മുഷ്താഖ് അഹമ്മദ് പറഞ്ഞു.
നേരത്തെ ബിസിസിഐ 51 കോടി രൂപയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നല്കിയിരുന്നു. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി ബ്രിജ് ഭൂഷൻ സിങ് 11 ലക്ഷം രൂപ സംഭാവന നല്കിയിരുന്നു. കൂടാതെ സാനിയ മിർസ 1.2 കോടി രൂപയും സംഭാവന നല്കിയിരുന്നു.
ഇതിനുപുറമെ ഇന്ത്യൻ ഫുട്ബോൾ ടീമും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.