gnn24x7

ദല്‍ഹി കലാപം; ജമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു

0
269
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് മിറാന്‍ ഹൈദര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ ദല്‍ഹി യുവജന വിഭാഗത്തിന്റെ തലവന്‍ കൂടിയാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥി മിറാന്‍ ഹൈദര്‍.

വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കലാപത്തില്‍ 54 ആളുകള്‍ കൊല്ലപ്പെടുകയും നൂറുക്കണക്കിനാളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്ന് ഗുണ്ടകളെ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്ന പ്രദേശങ്ങള്‍ തിരിച്ചറിയാനും വാട്ട്സ്ആപ്പ് ഉപയോഗിച്ചതായി ദല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.

സസ്പെന്‍ഷനിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഉള്‍പ്പെടെ 7 പേരെ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈന്‍ പ്രതിയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here