gnn24x7

കൊവിഡ്; മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ

0
238
gnn24x7

കൊച്ചി: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേരെ അറസ്റ്റു ചെയ്ത് പൊലീസ്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയില്‍ വിലക്കുകള്‍ ലംഘിച്ചും പനമ്പള്ളി നഗറില്‍ നിരവധി പേര്‍ പ്രഭാത സവാരിക്കിറങ്ങിയതായി കണ്ടെത്തുകയായിരുന്നു.

പ്രഭാത സവാരിക്കിറങ്ങരുതെന്ന് പലതവണ പൊലീസ് ഇവരോട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് സവാരിക്കിറങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റുചെയ്തത്.

വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പ്രകാരമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുക.

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന സെക്രട്ടറിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here