തൃശൂര്‍: സൗത്ത് കൊണ്ടാഴി കൊട്ടേക്കാട്ടില്‍ പവിത്രനെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയത നിലയില്‍ കണ്ടെത്തിയത്. ഒലിച്ചി ഭാഗത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
പനിയെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നാം തിയതി പഴയന്നൂര്‍ ഗവ. ആശുപത്രിയില്‍ പവിത്രന്‍ ചികിത്സ തേടിയിരുന്നു. സാധാരണ പനിക്കുള്ള മരുന്നാണ് പവിത്രന് നല്‍കിയത്. പുഴയില്‍ മീന്‍പിടിക്കാന്‍ പോയ പവിത്രന് പനി കൂടി.
വെള്ളിയാഴ്ച ആശുപത്രിയിലേക്ക് പോകുന്നെന്ന് പറഞ്ഞ പവിത്രന്‍ ഓട്ടോയുമായി വീട്ടില്‍ നിന്ന് ഇറങ്ങി. പിന്നീട് റബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ പവിത്രന് സാധാരണ പനിമാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.








































