ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതുതായി 50 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച രോഗികളില്‍ 48 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞുവന്നവരാണ്.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 621 ആയി. ആകെ രോഗികളില്‍ 570 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് തമിഴ്നാട് ഹെല്‍ത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം 86 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ഡോ: ബീല രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.





































