gnn24x7

ലോക്ക് ഡൌണ്‍; രാജ്യത്തെ കൊറോണ ഹോട്ട് സ്പോട്ടുകളായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും!

0
317
gnn24x7

ന്യൂഡല്‍ഹി: ലോക്ക് ഡൌണ്‍ അവസാനിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ലെങ്കിലും രാജ്യത്തെ കൊറോണ വൈറസ്‌ ബാധിതരില്‍ 80 ശതമാനവും ഉള്ള 62 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാണ് ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്.

ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരോഗ്യമന്ത്രാലയം തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.രാജ്യത്തെ 736 ജില്ലകളില്‍ 274 ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ കൊറോണ ബാധിത ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട,
തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിയന്ത്രണം തുടരുന്നതിനാണ് സാധ്യത.

ഈ ജില്ലകളില്‍ കര്‍ഫ്യു,അതിര്‍ത്തികള്‍ അടയ്ക്കല്‍, ആവശ്യത്തിന്ഡോക്റ്റര്‍മാരുടെ സേവനം,രോഗ ലെക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് കൊറോണ പരിശോദന,പൊതു ഇടങ്ങളില്‍ അണുനശീകരണം,രോഗ ബാധിത സ്ഥലങ്ങളെ വിവിധ മേഖലകളായി തിരിച്ചുള്ള നിരീക്ഷണം,സമ്പര്‍ക്ക വിലക്ക്,
യാത്രാവിലക്ക് തുടങ്ങിയവ, ഈ ജില്ലകളില്‍ കര്‍ശനമായി നടപ്പിലാക്കും.

ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും ലോക്ക് ഡൌണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here