ഭുവനേശ്വർ: ഒഡീഷയിൽ ഐസൊലേഷൻ വാർഡിനുള്ളിൽ മദ്യപിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു .
നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി താല്‍ക്കാലികമായി തയ്യാറാക്കിയ നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്.
സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.