gnn24x7

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് അതിഥി സംസ്ഥാന തൊഴിലാളി

0
284
gnn24x7

നീലേശ്വരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് അതിഥി സംസ്ഥാന തൊഴിലാളി. രാജസ്ഥാന്‍ സ്വദേശിയായ വിനോദ് ജംഗിത് ആണ് തന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. എം. എ മാത്യുവിനാണ് ജംഗിത് പണം കൈമാറിയത്.

എന്നാല്‍ ജംഗിത് സേറ്റഷനിലെത്തിയപ്പോള്‍ ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാല്‍ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അയ്യായിരം രൂപ സി.എം.ഡി.ആര്‍.എഫ് ലേക്ക് ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.

നീലേശ്വരം ബങ്കളത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് വിനോദ് ജംഗിത്. ദിവസകൂലിക്ക് ജോലി ചെയ്ത് മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.

കൊവിഡിനെ നേരിടുന്ന പശ്ചാത്തലത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. നിര്‍ബന്ധിച്ച് ആരുടെയും കൈയ്യില്‍ നിന്നും പണം വാങ്ങില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here