gnn24x7

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

0
430
gnn24x7

ഇന്‍ഡോര്‍: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. രാജ്യത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഡോക്ടറുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

62കാരനായ ഡോ. ശത്രുഘന്‍ പഞ്ച്വാനിയാണ് മരിച്ചത്. നാലു ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അര്‍വിന്ദോ മെഡിക്കല്‍ കോളെജില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്.

മധ്യപ്രദേശിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ഇന്‍ഡോറിലെ ചേരിപ്രദേശത്തു നിന്നുള്ള രോഗികളെ ചികിത്സിച്ച വരികയായിരുന്നു ജനറല്‍ ഫിസീഷ്യനായ ഡോക്ടര്‍.

അദ്ദേഹം കൊവിഡ് ബാധിതരെയായിരുന്നില്ല ചികിത്സിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ രോഗികളിലധികവും സാമ്പത്തികമേഖലയില്‍ പുരോഗമനമില്ലാത്തവരായിരുന്നെന്നും ഡോക്ടറുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. രോഗികളില്‍ നിന്നും അദ്ദേഹം ഫീസ് ഈടാക്കിയിരുന്നില്ലെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡോറില്‍ 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 22 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായ ഇന്‍ഡോറിന്റെയും ഭോപ്പാലിന്റെയും ഉജ്ജയിന്റെയും അതിര്‍ത്തികള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അടച്ചിടണമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,734 ആയി. 166 പേര്‍ മരിക്കുകയും 473 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here