മുംബൈ: കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്.
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശം.
കഴിഞ്ഞ 24 മണിക്കൂറില്‍ 8 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 72 ആയി. കൂടാതെ, 143 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,297 ആയി.
മുംബൈയിലെ ചേരി പ്രദേശങ്ങളില്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രോഗ വ്യപനത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, 5 പുതിയ കേസുകള്‍ക്കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ധാരാവിയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി.
അതേസമയം, ധാരാവിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാരിന് വെല്ലുവിളിയാവുകയാണ്. മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് തുടര്‍ച്ചയായി കൊറോണ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിലും കൊറോണ വേഗത്തിലാണ് വ്യാപിക്കുന്നത്.
മുംബൈ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്. രോഗികളില്‍ അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോവിഡ് 19 രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യവും, കൂടുതല്‍ ടെസ്റ്റി൦ ഗ് കേന്ദ്രങ്ങളും സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.









































