ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,19500 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.രോഗം ബാധിച്ചവരില്‍ 450000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. 23608 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 682619 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 10000 ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് നിയന്ത്രണവിധേയമായ ചൈനയില്‍ കഴിഞ്ഞ ദിവസം 89 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 89 പേരില്‍ 86 പേരും വിദേശയാത്ര നടത്തിയവരാണ്. ഇതോടെ ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82249 ആയി. 3341 പരാണ് ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടന ഇന്ന് പുറത്തിറക്കും. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിനുള്ള പ്രധാന ആറ് മാനദണ്ഡങ്ങളും വ്യക്തമാക്കും.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 339 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച 1035 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.