വാഷിംഗ്ടൺ: ചൈനയിലെ വന്മതിൽ തകർത്ത് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോറോണ (Covid19)വൈറസ് ഇതുവരെ കൊന്നൊടുക്കിയത് ഏതാണ്ട് 1,26, 537 പേരെയെന്ന് റിപ്പോർട്ട്.
കോറോണ വൈറസ് മൂലം ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇന്നലെയാണ്. 6919 പേരുടെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്. കോറോണ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന അമേരിക്കയിൽ രോഗി എണ്ണം ആറ് ലക്ഷം പിന്നിട്ടു.
24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2349 കവിഞ്ഞു. ഇറ്റലിയിലെ മരണസംഖ്യ 21,067 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ സ്പെയിനിലെ മരണ സംഖ്യയ്ക്ക് കുറവുണ്ട്. ഇന്നലെ 500 പേരാണ് മരിച്ചത്. മൊത്തം 18,000 പേർ ഇറ്റലിയിൽ മരണമടഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ ഫ്രാൻസിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ ആറായിരത്തോളം കോറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടണിൽ മരണം 12000 കഴിഞ്ഞു.
ജർമനിയിൽ മരണനിരക്കിൽ ചെറിയ രീതിയിൽ കുറവുണ്ട്. കഴിഞ്ഞ ദിവസം 310 പേർ മാത്രമാണ് മരിച്ചത്. ആകെ മരണം 3495 ആയിട്ടുണ്ട്.
ചൈനയിൽ 24 മണിക്കൂറിനുള്ളിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ മരണം 4683 കവിഞ്ഞു. ബെൽജിയത്തിൽ 4157 പേരും നെതർലാൻഡിൽ 2945 പേരും മരണമടഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 393 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്.




































