കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻ കുഞ്ഞ് (64) ആണ് ന്യൂയോർക്കിൽ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 30 ആയി.
അച്ചൻ കുഞ്ഞ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചൻകുഞ്ഞായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. റസ്റ്റോറന്റ് നടത്തുന്ന അച്ചൻ കുഞ്ഞ് വർഷങ്ങളായി കുടുംബസമേതം ന്യൂയോർക്കിലാണ് താമസം.
അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. രാജ്യത്ത് ആകെ മരണം 26,064 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു.