gnn24x7

അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

0
302
gnn24x7

ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്ക് ക്യൂൻസിൽ താമസിക്കുന്ന പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗമാണ്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2600 പേരാണ്. യുഎസ്സില്‍ ഇതുവരെ 6.37 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28,529 ആയി.

അതേസമയം, അമേരിക്കയിൽ കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു. പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍. ഈ കുറവ് നിലനില്‍ക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. നമ്മള്‍ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെന്ന് ട്രംപ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here