gnn24x7

പൊതുസ്ഥലത്ത് ഇനി മുതല്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴയീടാക്കും

0
293
gnn24x7

തിരുവനന്തപുരം: ഇനി പൊതു സ്ഥലത്ത് പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവർ ജാഗ്രതൈ. നിയമം ലംഘിച്ചാൽ 500 രൂപ പിഴയീടാക്കും. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശമുള്ളത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നേരിട്ട് ഈടാക്കാനും പൊലീസിന് ഭേദഗതി അനുവാദം നൽകുന്നുണ്ട്.

പൊതുസ്ഥലത്തെയോ സ്വകാര്യ സ്ഥലത്തെയോ ക്യൂ തെറ്റിച്ചാലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് 500 രൂപ പിഴയീടാക്കാം. പോലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ 5000 രൂപയാണ് പിഴയെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ചാണ് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപവരെയാണ് പിഴ. 1000 രൂപവരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ്.‌ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും.

പിഴ ഇങ്ങനെ

പൊലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താൽ 5000 രൂപ

പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിച്ചാലോ 5000 രൂപ

18 വയസ്സിൽ താഴെയുള്ളവർക്ക്‌ ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ.

മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുന്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ

വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.

വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തിൽ അലക്ഷ്യമായിവിട്ടാൽ 500 രൂപ

മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ

ഫോൺ, ഇ-മെയിൽ തുടങ്ങിയവവഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here