gnn24x7

ഡാലസില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് മേയ് 15 വരെ നീട്ടി – പി.പി. ചെറിയാന്‍

0
692
gnn24x7

Picture

ഡാലസ് : കൊറോണ വൈറസ് വ്യാപനം നിയന്ത്രണാധീതമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡാലസ് കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് മേയ് 15 വരെ നീട്ടുന്നതിന് തീരുമാനമായി. ഏപ്രില്‍ 21 ചൊവ്വാഴ്ച ഡാലസ് കൗണ്ടി കമ്മീഷനേഴ്‌സ് രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

നേരത്തെ ഡാലസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ മേയ് 31 വരെ നീട്ടണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു.

ഡാലസ് കൗണ്ടിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറ്റുന്നത് സുരക്ഷിതത്വമല്ലെന്നും ആളുകള്‍ കൂട്ടം കൂടുന്നതു മേയ് 31 വരെയെങ്കിലും നീട്ടണമെന്ന് ഡാലസ് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹോങ്ങ് നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 30 വരെയായിരുന്നു നിലവിലുള്ള ഉത്തരവിന്റെ പ്രാബല്യം

ഏപ്രില്‍ 21 ന് മാത്രം ഡാലസ് കൗണ്ടിയില്‍ 90 പോസിറ്റീവ് കേസുകളും നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഡാലസ് കൗണ്ടി കമ്മീഷണേഴ്‌സ് തീരുമാനം ഗവര്‍ണര്‍ ഗ്രോഗ് ഏബെട്ട് പ്രഖ്യാപിച്ച ഉത്തരവിന്റെ ലംഘനമല്ലെന്ന് കൗണ്ടി ലീഗല്‍ സെല്‍ അഭിപ്രായപ്പെട്ടു. സ്റ്റേ അറ്റ് ഹോം നിലവിലുണ്ടെങ്കിലും ഗ്രോസറി സ്റ്റോറുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കനുഭവപ്പെട്ടു തുടങ്ങി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here